തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചൊവ്വാഴ്ച രാത്രി 10.20 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. 20 നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 20 ന് രാവിലെ 10.15 ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാലനിവേദ്യം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗം നടക്കും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകീട്ട് 6.30-ന് നടന് മമ്മൂട്ടി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ഉത്സവദിവസങ്ങളില്‍ അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളില്‍ അന്നദാനവുമുണ്ടായിരിക്കും. എല്ലാ ദിവസവും വൈകീട്ട് കേരളത്തിലെ പ്രമുഖ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക