Home BEAUTY & FASHION രാത്രിയിൽ മുഖത്തല്‍പം മോയ്സ്ചുറൈസര്‍ പുരട്ടുന്നതിന്റെ ഗുണഫലങ്ങൾ എന്തെല്ലാം

രാത്രിയിൽ മുഖത്തല്‍പം മോയ്സ്ചുറൈസര്‍ പുരട്ടുന്നതിന്റെ ഗുണഫലങ്ങൾ എന്തെല്ലാം

നിത്യജീവിതത്തിലെ തിരക്കിനിടയിൽ നാം അൽപം സമയം സൗന്ദര്യസംരക്ഷണത്തിനായി മാറ്റി വെക്കാറുണ്ട്. കാരണം ഏത് സമയത്തും സൗന്ദര്യസംരക്ഷണം വളരെ പ്രധാനപ്പെ‌ട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് കിടക്കാന്‍ പോവുന്നതിന് മുന്‍പ് പലരും സൗന്ദര്യത്തിന് വേണ്ടി പലതും മുഖത്ത് തേക്കുന്നതും.

എന്നാൽ രാത്രിയിൽ ഉറങ്ങുമ്പോൾ മുഖത്തുള്ള മേക്കപ്പ് കഴുകി കളഞ്ഞതിനു ശേഷം വേണം ഉറങ്ങാൻ എന്ന് പറയും. എങ്കിലും എത്ര കഴുകി കിടന്നാലും പലപ്പോഴും മുഖം വരണ്ട കാണാറുണ്ട്. കാലാവസ്ഥാവ്യതിയാനം ഇതിൽ വളരെ പ്രധാനപെട്ടതാണ്.

എങ്കിലും സൗന്ദര്യസംരക്ഷണം വെല്ലുവിളി ആവാതിരിക്കുന്നതിന് നമുക്ക് മുഖത്ത് പല കാര്യങ്ങളും ചെയ്യാവുന്നതാണ്. പ്രതേകിച്ച് രാത്രികാലങ്ങളിൽ. ഉറങ്ങുന്നതിനു മുമ്പായി മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അൽപം മോയ്സ്ചുറൈസര്‍ തേച്ച്‌ കിടക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായകമാണ്.

മോയ്സ്ചുറൈസര്‍ പുരട്ടുന്നതിലൂടെ ചര്‍മ്മത്തിന് ഗുണങ്ങള്‍ ശരിയ്ക്കും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെയധികം പരിഹാരമാണ് ഇത് നല്‍കുന്നത്. നമ്മളെ സ്ഥിരം വലക്കുന്ന പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് മോയ്സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്.

രാത്രിയില്‍ മുഖത്തല്‍പം മോയ്സ്ചുറൈസര്‍ പുരട്ടുന്നത് വരണ്ട ചര്‍മ്മം ഇല്ലാതാക്കും. പലരേയും അലട്ടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും വരണ്ട ചര്‍മ്മം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

അതിന് വേണ്ടി കിടക്കും മുന്‍പ് അല്‍പം മോയ്സ്ചുറൈസര്‍ മുഖത്ത് പുരട്ടി കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അല്ലെങ്കില്‍ ചര്‍മ്മം വരണ്ടിരിയ്ക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

Also Read :  സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം, ചികിത്സയ്ക്കായി അമേരിക്കയിലേക്ക്