യു എ ഇയിൽ ഇത്തവണത്തെ വ്രതദിനങ്ങൾക്ക് ദൈർഘ്യം കുറയും. പ്രതിദിനം 15 മണിക്കൂറിൽ താഴെ മാത്രമേ വിശ്വാസികൾക്ക് വ്രതം നോൽക്കേണ്ടി വരികയുള്ളു. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സമയമാണിത്. മേയ് 5 മുതല്‍ ജൂണ്‍ 4 വരെയാകും ഈ വർഷത്തെ വ്രതദിനങ്ങൾ എന്നാണ് കണക്കുകൂട്ടൽ.
ഇത്തവണത്തെ വ്രതദിന ദൈര്‍ഘ്യം അല്പം കുറയുമെങ്കിലും താരതമ്യേന വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന് ഇമറാത്തി ജ്യോതിശാസ്ത്രജ്ഞന്‍ താബെത് അല്‍ ഖാസിയ പറഞ്ഞു. 2030 -ഓടെ റംസാന് മാസം ഡിസംബര്‍ 25 മുതല്‍ ജനുവരി 23 വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് മണിക്കൂറോളം മാത്രമായിരിക്കും ആ സമയങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യമുണ്ടാവുക. 2042- ല്‍ ആയിരിക്കും യു.എ.ഇയിലുള്ളവര്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ റംസാന് വ്രതം ആചരിക്കേണ്ടി വരിക. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വ്രതാചരണം നടത്തുന്നവരുടെ കാര്യത്തില്‍ സമയവ്യത്യാസമുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക