ക്വീൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ മോഹൻലാൽ ചിത്രമായ ലുസിഫറിലും സാനിയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി സാനിയ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നന്ദു, സംവിധായകനായ ഫാസില്‍, സുനില്‍ സുഗതന്, മാല പാര്‍വതി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുരളി ഗോപിയാണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക