ചിരട്ടയുടെ വിലകേട്ട് ഞെട്ടല്‍ മാറാത്ത മലയാളിയെ വീണ്ടും ഞെട്ടിപ്പിച്ച് ആമസോണ്‍. മലയാളികളുടെ ഇഷ്ട വിഭവമായ കപ്പയ്ക്ക് വിപണിയില്‍ ഒരു കിലോ 20 മുതല്‍ 30 വരെ മാത്രമാണുള്ളത്. എന്നാൽ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണിൽ ഒരു കിലോ കപ്പയ്ക്ക് 429 രൂപയാണ് വില.
ഇതിനോടൊപ്പം ഷിപ്പിങ് ചാര്‍ജായി 30 മുതല്‍ 40 വരെയുമാണ് ഈടാക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഓര്‍ഗാനിക് പ്രൊഡക്ടിന്റെ ഓണ്‍ലൈന്‍ കച്ചവടസ്ഥാപനമായ ഹിഷോപ്പി നാച്ചുറലാണ് (Hishopie natural) ഓര്‍ഗാനിക് കപ്പയ്ക്ക് ആമസോണില്‍ ഇത്രയും വില ഈടാക്കുന്നത്.
നേരത്തെ ചിരട്ടയുടെ വില കേട്ട് ഞെട്ടിയ മലയാളികളാണ് ഇപ്പോൾ കപ്പയുടെ വില കണ്ടു കണ്ണു തള്ളിയിരിക്കുന്നത് . ആമസോണ്‍ ചിരട്ടയ്ക്ക് ഇട്ട വില കേട്ട് സാധാരണക്കാരന് അന്താളിച്ച് നിന്നതാണ്. എന്നാല്‍ ഇത് പഴയ ചിരട്ടയായിരുന്നില്ല അല്‍ ചിരട്ടയണെന്നായിരുന്നു വിശേഷണം. ഒരു അല്‍ ചിരട്ടയുടെ വില 1500 രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക