വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് കെഎസ്ആർടിസിയുടെ (KURTC) ചിൽ ബസ് സർവ്വീസുകൾ ആരംഭിക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നടത്തുന്ന KURTC യുടെ വോൾവോ എസി ലോഫ്ളോർ ബസ്സുകളാണ് ചിൽ ബസ്സുകൾ എന്ന പേരിൽ സർവ്വീസ് നടത്തുന്നത്.
തുടക്കത്തിൽ കോഴിക്കോട് നിന്നുമായിരിക്കും കണ്ണൂർ എയർപോർട്ടിലേക്ക് ചിൽ ബസ് സർവ്വീസുകൾ ആരംഭിക്കുക. വിമാനയാത്രക്കാരെയും അതുപോലെ തന്നെ എയർപോർട്ട് ജീവനക്കാരെയും ഉദ്ദേശിച്ചുകൊണ്ടാണ് ഇത്തരത്തിൽ ബസ് സർവ്വീസുകൾ നടത്തുവാൻ തയ്യാറെടുക്കുന്നത്.
വിമാനങ്ങളുടെ Arrival, Departure സമയങ്ങൾക്ക് അനുസരിച്ചായിരിക്കും ചിൽ ബസ്സുകളുടെ സമയക്രമങ്ങൾ നിശ്ചയിക്കുക. ഇതുകൂടാതെ കണ്ണൂർ എയർപോർട്ട് കേന്ദ്രീകരിച്ചുകൊണ്ട് കോഴിക്കോട് – കാസർഗോഡ് സർവ്വീസുകൾ തുടങ്ങുന്നതിനെക്കുറിച്ചും അധികൃതർ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക