കണ്ണൂർ: പയ്യന്നൂർ വെള്ളൂരിൽ വാഹനാപകടം. തോട്ടട സ്വദേശികളായ രണ്ടുപേർ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
നീലേശ്വരത്ത് കല്ല്യാണ നിശ്ചയത്തിൽ പങ്കെടുക്കാൻ പോയവരുടെ ടാറ്റ സുമോ വാഹനമാണ് ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴി നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.
ഡ്രൈവർ ബാബു, കൃഷ്ണൻ എന്നിവരാണ് മരിച്ചത്. മീനാക്ഷി, രവി, പുഷ്പ്പരാജ്, പുരുഷോത്തമൻ എന്നിവരെ പരിക്കേറ്റ് പയ്യന്നൂർ സഹകരണാശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക