ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഗതാഗത നിയന്ത്രണം. നാളെ രാത്രി 8 മണി വരെ നിയന്ത്രണം തുടരും. ഈ സമയത്ത് നഗരതിർത്തിക്കുള്ളിൽ ടിപ്പർ ലോറികൾ. സിമന്റ് മിക്സർ, തടി ലോറികൾ, കണ്ടെയ്നർ, ചരക്കുവണ്ടികൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഒരുകാരണവശാലും പ്രവേശിക്കാൻ അനുവദിക്കില്ല.
ഇവ റോഡുകൾക്ക് സൈഡിലോ സമീപത്തോ പാർക്ക് ചെയ്യാനും അനുവദിക്കുന്നതല്ല. കൂടാതെ പൊങ്കാല കഴിഞ്ഞ് ഭക്തർ മടങ്ങുന്ന സമയമായി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 8 മണി വരെ നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങൾക്കും കർശന നിയന്ത്രണമുണ്ടാകും.
നാളെ വിമാനയാത്രയ്ക്കായി എയർപോർട്ടിലേക്ക് വരുന്നവർ നേരത്തെ തന്നെ യാത്ര തിരിക്കണമെന്ന് അധികൃതർ അറിയിച്ചു. മംഗലാപുരത്ത് നിന്നും തിരിഞ്ഞ് ബീച്ച് റോഡിലൂടെ വിമാനത്താവളത്തിലേക്കെത്താൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക