ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കെഎഫ്സി റെസ്റ്റോറന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മംഗോളിയയിലെ കെഎഫ്സി ഔട്ട്ലറ്റുകളാണ് അടച്ചുപൂട്ടിയത്. കെഎഫ്സിയില് നിന്ന് ഫാസ്റ്റ് ഫുഡ് കഴിച്ച 42 ആളുകളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ഇതേത്തുടര്‍ന്നാണ് കെ എഫ് സിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മംഗോളിയയിലെ ഉലാന്‍ബാതറില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. റെസ്റ്റോറന്റിലെ വെള്ളം മലിനമായിരുന്നെന്നും ഇതാണ് ഭക്ഷ്യവിഷബാധക്ക് സമാനമായ രീതിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2013 ലാണ് കെ എഫ് സിയുടെ റെസ്റ്റോറന്റ് മംഗോളിയയില്‍ തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക