കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില്‍ തീപിടിത്തം. അഞ്ചു നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പകര്‍ന്നിട്ടുണ്ട്. അഗ്നിശമന ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലതെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.
തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. അതിനിടെ സമീപ പ്രദേശങ്ങളിലേക്കും ഇവിടെ നിന്നുള്ള കനത്ത പുക വ്യാപിപ്പിക്കുകയാണ്. ഗോഡൗണിന് സമീപത്തായി ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതിനാല്‍ തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിക്കാനുള്ള ശ്രമത്തിലാണ്. തീ പിടിത്തത്തെ തുടര്‍ന്ന് പ്രദേശത്തെ റോഡ് ഗതാഗതവും, കൊച്ചി മെട്രോ നിര്‍മാണവും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക