കൊല്ലം: കടയ്ക്കലില്‍ വീട്ടമ്മ തലയ്ക്കടിയേറ്റു മരിച്ചു. കടയ്ക്കല്‍ പാങ്ങലാട് സ്വദേശിനി റംലാ ബീവി (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം.
വര്‍ഷങ്ങളായി റംലാ ബീവി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഭർത്താവിന്റെ അടിയേറ്റശേഷം ഗുരുതര പരിക്കുകളോടെയാണ് റംലാ ബീവിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവീൻ രക്ഷിക്കാൻ സാധിച്ചില്ല.
തലയ്ക്ക് പിന്നിൽ അടിയേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ഭര്‍ത്താവ് ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക