തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സിയാണെന്ന് ഫുട്ബോൾ താരം നെയ്മർ. ബാഴ്സലോണയിൽ എത്തിയ സമയത്ത് തനിക്ക് വേണ്ട പിന്തുണ നൽകിയിരുന്നത് മെസ്സിയാണെന്നും താന്‍ സാന്റോസില്‍ എന്താണോ അതെ പോലെ തന്നെ ബാഴ്സലോണയിലും ആയിരിക്കണമെന്നാണ് മെസ്സി തന്നോട് പറഞ്ഞിരുന്നുവെന്നും നെയ്മർ വ്യക്തമാക്കി. മെസ്സിയെ കുറിച്ച് വളരെ വികാരനിർഭരമായാണ് നെയ്മർ സംസാരിച്ചത്.
ബാഴ്സലോണയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അതിനുള്ള സാധ്യത കുറവാണെന്ന് നെയ്മര്‍ പറഞ്ഞു. നെയ്മര്‍ അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്കോ ബാഴ്സലോണയിലെക്കോ തിരിച്ചുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ പ്രതികരണം. 21ആം വയസ്സിലാണ് നെയ്മര്‍ സാന്റോസില്‍ നിന്ന് ബാഴ്സലോണയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക