കണ്ണൂർ: തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കുറ്റ്യാടി സ്വദേശികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജൂബിലി റോഡിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
പച്ചമരുന്ന് ശേഖരിക്കുന്നതിനായി എത്തിയ ഇവര്‍ കല്ലുകള്‍ മാറ്റുന്നതിനിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രവീണിന്റെ കഴുത്തിലും സക്കീറിന്റെ കാലിലും റഫീക്കിന്റെ കൈക്കുമാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക