തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിന്റെ സുഹൃത്തുക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്കായി അന്വേഷണം തുടങ്ങി.
ദേഹത്ത് മര്‍ദ്ദനമേറ്റ നിലയിലാണ് വിഷ്ണുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ മരണം സംഭവിച്ചു. യുവാവിന് മര്‍ദ്ദനമേറ്റാണ് പരിക്കേറ്റതെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക