ഇസ്ലാമാബാദ്: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി അടച്ചിട്ട വ്യോമപാത തുറക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വ്യോമപാത തുറന്നുനല്‍കാനാണ് തീരുമാനമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടതോടെ ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകള്‍ താറുമാറായിരുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക