തിരുവനന്തപുരം: സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ സാഹിത്യവിഭാഗത്തില്‍ (സംസ്കൃതം സ്പെഷ്യല്‍) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്ക് മാർച്ച് ആറിന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടത്തും. ഒരു ഒഴിവാണ് ഉള്ളത്.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തിയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിനെത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക