കൊല്ലം: കൊല്ലത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. കടയ്ക്കല്‍ ചിതറയിലെ സിപിഎം ബ്രാഞ്ച് അംഗം എ.എം. ബഷീറാണ് (70) കൊല്ലപ്പെട്ടത്. ഒമ്പത് കുത്തുകളാണ് ബഷീറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്
സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക