ലോകത്തിലെ സമ്പന്ന നഗരങ്ങളില്‍ 12ആം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വാണിജ്യ തലസ്ഥാനമായ മുംബൈ. 2017ലെ കണക്കുകള്‍ പ്രകാരം മുംബൈ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ 18ആം സ്ഥാനത്തായിരുന്നു. ഒരു വര്‍ഷം കൊണ്ടാണ് 18ആം സ്ഥാനത്തുനിന്നും മുംബൈ 12-മത് സ്ഥാനത്തെത്തിയത്. ലണ്ടനാണ് ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം.
ന്യൂയോര്‍ക്കിനെ പിന്നിലാക്കിയാണ് ലണ്ടന്‍ ഈ സ്ഥാനം തിരികെ പിടിച്ചത്. നൈറ്റ് ഫ്രാങ്കാണ് ലോകത്തിലെ സമ്പന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യയിലെ അതി സമ്പന്നർ അധികവും മുംബൈ നഗരത്തില്‍നിന്നുള്ളവരാണ് എന്നതിനാലാണ് മുംബൈ നഗരം 12ആം സ്ഥാനം സ്വന്തമാക്കുന്നത്.
2013ല്‍ 55 ശതതോടീശ്വരന്മാര് മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് എങ്കില്‍ 2018ല്‍ ഇത് 119ആയി ഉയര്‍ന്നിട്ടുണ്ട്. ഇതി വലിയ ശതമാനം ആളുകളും മുംബൈ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക