ഫ്ലിപ്കാര്ട്ടില് വുമണ്‍സ് ഡേ സെയിലിൽ സ്മാര്‍ട്ഫോണുകള്‍ക്ക് വമ്പിച്ച വിലക്കിഴിവാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. സ്മാര്‍ട്ഫോണുകള്‍ക്ക് പുറമെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ലാപ്ടോപ്, ഹെഡ്ഫോണ്, സ്പീക്കര്‍ തുടങ്ങിയവയ്ക്കും വിലക്കിഴിവുണ്ട്. വുമണ്‍സ് ഡേ സെയിലില്‍ വിലക്കിഴിവ് ലഭിക്കുന്ന ചില ഫോണുകള്‍.
റിയല്‍മി 2 പ്രോ
വുമണ്‍സ് ഡേ സെയിലില്‍ ഫ്ലിപ്കാര്‍ട്ടില്‍നിന്നു റിയല്‍മി 2 പ്രോ ഫോണ്‍ 12,990 രൂപയ്ക്ക് വാങ്ങാം. 2018 ഒക്ടോബര്‍ 1 ന് 13,9990 രൂപയ്ക്കാണ് ഫോണ്‍ വില്പനയ്ക്കെത്തിയത്. 4ജിബി/6ജിബി/8ജിബി റാം, 16 എംപി+2എംപി പിന് ക്യാമറ, 16 എംപി മുന്‍ ക്യാമറ, 6.3 ഇഞ്ച് എഫ്എഞ്ച്ഡി+ (1080 x 2340 പിക്സല്‍സ്) ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 660 ഒക്ട കോര്‍ പ്രൊസസര്‍, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിനുളളത്.
ഓണര്‍ 9എന്‍
ഓണര്‍ 9 എന്‍ 9,999 രൂപയ്ക്ക് വുമണ്‍സ് ഡേ സെയിലില്നിന്നും വാങ്ങാം. 11,999 രൂപയാണ് ഫോണിന്റെ വില. 5.84 ഇഞ്ച് ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13 എംപി+2 എംപി പിന് ക്യാമറ, 16 എംപി മുന്‍ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. കിര്കിന് 659 ഒക്ട കോര്‍ പ്രൊസസറാണ് ഫോണിനുളളത്. 3,000 എംഎഎച്ച് ആണ് ബാറ്ററി.
സാംസങ് ഗ്യാലക്സി എസ് 8
സാംസങ് ഗ്യാലക്സി എസ് 8 ഫോണ്‍ 57,900 രൂപയ്ക്ക് 2017 ലാണ് പുറത്തിറങ്ങിയത്. ഫ്ലിപ്കാര്‍ട്ട് വുമണ്‍സ് ഡേ സെയിലില്‍ 30,990 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. ഗ്യാലക്സി എസ് 8 ന് 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി+സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേ, എക്സിനോസ് 8895 ഒക്ട കോര്‍ പ്രൊസസര്‍, 12 എംപി പിന് ക്യാമറ, 8എംപി മുന്‍ ക്യാമറ, 4ജിബി/6 ജിബി റാം, 64 ജിബി/128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3,5000 എംഎഎച്ച് ബാറ്ററി എന്നിവയാണുളളത്.
നോക്കിയ 6.1 പ്ലസ്
നോക്കിയ 6.1 പ്ലസ് 13,999 രൂപയ്ക്ക് ഫ്ലിപ്കാര്‍ട്ട് വഴി സ്വന്തമാക്കാം. 15,999 രൂപയാണ് ഫോണിന്റെ വില. 200 രൂപ വിലക്കിഴിവാണ് വുമണ്‍സ് ഡേ സെയിലിന്റെ ഭാഗമായി ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. 5.8 ഇഞ്ച് എഫ്എച്ച്ഡി +19:9 ഡിസ്പ്ലേ ഫോണിന്റെ പ്രധാന ഫീച്ചര്‍. പിന്നില്‍ 16 എംപി+5 എംപി ഡ്യുവല്‍ ക്യാമറയാണ് ഫോണിനുളളത്. 16 എംപിയാണ് മുന്‍ ക്യാമറ. 3,060 എംഎഎച്ച് ആണ് ബാറ്ററി. 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്.
റെഡ്മി നോട്ട് 5 പ്രോ
13,999 രൂപ വിലയുളള ഫോണ്‍ 3,000 രൂപ വിലക്കിഴിവില്‍ 10,999 രൂപയ്ക്ക് വുമണ്‍സ് ഡേ സെയില്‍ വഴി വാങ്ങാം. 5.99 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ, 12 എംപി+ 5എംപി പിന് ക്യാമറ, 20 എംപി മുന്‍ ക്യാമറ, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 4,000 എംഎഎച്ച് ആണ് ബാറ്ററി. ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
വിവോ വി 9 പ്രോ
വിവോ വി 9 പ്രോ 13,9990 രൂപയ്ക്ക് ഫ്ലിപ്കാര്‍ട്ടില്‍നിന്നും വാങ്ങാ. 17,9990 രൂപയുളള വിലയുളള ഫോണിന് 4,000 രൂപയുടെ വിലക്കിഴിവാണ് വുമണ്‍സ് ഡേയുടെ ഭാഗമായി ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ,13 എംപി+2എംപി ഡ്യുവല്‍ പിന്‍ക്യാമറ, 16 എംപി മുന്‍ ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 3,260 എംഎഎച്ച് ആണ് ബാറ്ററി.
പ്രതികരിക്കാൻ ഇവിടെ എഴുതുക