മാജിക് ഫ്രെയിംസിന്റെ ബാനറില്‍ പ്രിത്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് കലൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ വെച്ച് നടന്നു.
മിയ, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, ഐമാ എന്നിവര്‍ പൂജയില്‍ പങ്കെടുത്തു.
രണ്ടു വര്‍ഷം മുൻപാണ് ഷാജോണ്‍ തന്നോട് തിരക്കഥ പറയുന്നതെന്നും അദ്ദേഹം തന്നെ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രിഥ്വിരാജ് വ്യക്തമാക്കിയിരുന്നു. കോമഡിയും ആക്ഷനുമെല്ലാം ചേര്‍ന്ന മുഴുനീള ഫണ്‍ സിനിമയായിരിക്കും ഇതെന്നും പ്രിഥ്വി പറയുന്നു.
ഒരിടവേളയ്ക്കു ശേഷം താരം പൂര്‍ണമായും ഫണ്‍ എന്റര്ടെയ്നര് ഇനത്തില്‍ വരുന്ന ചിത്രത്തില്‍ എത്തുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക