തന്മാത്ര, എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് മീര വാസുദേവ്. തന്മാത്രയുടെ വിജയത്തെ തുടർന്ന് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും വിവാഹിതയായതോടെ താരം സിനാമാ രംഗത്ത് നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.
ഇപ്പോഴിതാ പ്രസവശേഷം കൂടിയ ശരീരഭാരത്തിൽ നിന്നും 23 കിലോ കുറച്ചുകൊണ്ട് മീര വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. മകന് ഉണ്ടായതിനു ശേഷം ശരീരഭാരം കൂടിയതും, പിന്നീട് കഷ്ടപ്പെട്ട് ഭാരം കുറച്ചത് കൃത്യമായ വര്ക്ക്ഔട്ടിലൂടെയാണെന്നും താരം പറയുന്നു.
തന്മാത്രയില് അഭിനയിച്ചപ്പോള്‍ 23 വയസ്സുണ്ടായിരുന്ന താരത്തിന് ഇപ്പോള്‍ പ്രായം 37. വിവാഹശേഷം പ്രസവത്തിന്റെ സമയത്ത് താരത്തിന്റെ ശരീരഭാരം 97 കിലോ ആയി വര്‍ദ്ധിച്ചു എന്നും പക്ഷേ വര്‍ക്ക് ഔട്ട് ചെയ്ത് ആറു മാസം കൊണ്ട് അത് 74ല്‍ എത്തിച്ചുവെന്നും അഭിമുഖത്തില്‍ മീര വെളിപ്പെടുത്തിയിരിക്കുകയാണ്. രണ്ട് മാസം മുൻപ് തന്റെ ഫിറ്റ്നെസ്സ് വീഡിയോ യൂട്യൂബില്‍ മീര പങ്കുവെച്ചിരുന്നു. 2015ല്‍ ജിമ്മില്‍ പോയി തുടങ്ങി, ആറു മാസം കൊണ്ട് 23 കിലോ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക