ഉപയോഗിക്കാനും പെരുമാറാനുമുള്ള എളുപ്പം കണക്കിലെടുത്ത് പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം കുടിക്കുന്നവരാണ് നമ്മളിലധികം പേരും. എന്നാൽ സ്ഥിരമായി ഇത് തുടരുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശനങ്ങൾ സൗകര്യം കണക്കിലെടുത്ത് നാം മനപ്പൂർവം മറന്നു കളയുകയാണ് പതിവ്.
രാവിലെയുള്ള ഓട്ടത്തിനിടയിൽ തിളപ്പിച്ച വെള്ളം അതേപടിയെടുത്ത് കുപ്പിയിലേക്ക് ഒഴിക്കുകയും ദിവസം മുഴുവൻ ആ വെള്ളം കുടിക്കുകയും ചെയ്യുക പതിവാണ്. ശക്തമായ ചൂട് കാരണം പ്ലാസ്റ്റിക് ഉരുകി നമ്മുടെ കുടിവെള്ളത്തിൽ കലരുകയും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കും എന്നതിൽ സംശയമില്ല.
ഇപ്പോഴത്തെ ചൂട് കാലാവസ്ഥയിൽ നാം എപ്പോഴുംവെള്ളം കൂടെ കരുതാറുണ്ട്. ഈ ചൂട് കാലാവസ്ഥയിൽ പ്ലാസ്റ്റിക് ഉരുകും.നാം പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ച് കാറിലോ മറ്റോ വയ്ക്കുമ്പോൾ അതിൽ സൂര്യപ്രകാശം ഏൽക്കുകയും ചെയ്യും.അങ്ങനെ ചൂട് ഏൽക്കുമ്പോൾ ഡയോക്സിൻ എന്ന വിഷ വസ്തു ഉണ്ടാകുകയും സ്തനാർബുദത്തിന് വരെ കരണമാവുകയും ചെയ്യുന്നു
ഇതുകൂടാതെ പ്ലാസ്റ്റിക് അംശം ശരീരത്തിലെത്തുന്നത് വഴി ബൈഫെനി അഥവാ ഈസ്ട്രജനെ ഉത്തേജിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാകുകയും പല തരം ആരോഗ്യപ്രശ്നങ്ങളായ പ്രമേഹം,അമിതവണ്ണം,വന്ധ്യതാ പ്രശനങ്ങൾ,സ്വഭാവപ്രശനങ്ങൾ എന്നിവ പെൺകുട്ടികളിൽ ഉണ്ടാക്കുന്നു.അതിനാൽ വെള്ളം പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ഉപേക്ഷിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക