ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു. 63 വയസ്സായിരുന്നു. പനാജിയിലെ വസതിയിലായിന്നു അന്ത്യം. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു.മുന്‍ പ്രതിരോധ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. രാജ്യത്തെ ഐഐടി ബിരുദധാരിയായ ആദ്യ മുഖ്യമന്ത്രിയായിരുന്നു പരീക്കർ. പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ തുടർന്ന് പരീക്കര്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു . ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക