ഫോര്‍മുല വൺ കാറോട്ട മത്സരത്തിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കും. ഫോര്‍മുല വണ്‍ ഗ്രാമത്തിലെ പ്രത്യേക ഏരിയയിലായിരിക്കും വിനോദ പരിപാടികള്‍ നടക്കുക. ‘അതിരുകളില്ലാതെ’എന്ന പേരിലാകും വിനോദവും ആവേശവുമുണര്ത്തുന്ന പരിപാടികള്‍ നടക്കുക. ഇതിന്റെ ഭാഗമായി ഭീമാകാരമായ യന്ത്ര ഊഞ്ഞാല് സ്ഥാപിക്കും. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട നിരവധി വസ്തുതകളും ഇതിനൊപ്പമുണ്ടാകും.
‘മമ്മീസ് ടോംപ്’ മറ്റൊരു പ്രദര്‍ശനമാണ്. പുരാതനമായ അന്തരീക്ഷം കാഴ്ചക്കാരില്‍ ഉണ്ടാക്കുന്ന തരത്തിലാണ് സംവിധാനം ചെയ്ത യന്ത്ര ഊഞ്ഞാല് 42 മീറ്റര്‍ ഉയരമുള്ളതും 27 പേടകങ്ങള്‍ ഉള്ളതുമാണ്. ഒരു പക്ഷിയുടെ ചിറകിനുള്ളില്‍ ഇരിക്കുന്ന വ്യത്യസ്തമായ അനുഭവവും മനോഹരമായ കാഴ്ചയും നല്‍കുന്നതാണ് യന്ത്ര ഊഞ്ഞാല് എന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക