ഡോറയെയും ബുജിയെയും അറിയാത്തവരായി ആരുമുണ്ടാകില്ല. കാർട്ടൂൺ ചാനലുകൾ വഴി കുട്ടികളെക്കാൾ അധികം ഡോറാബുജിയെ പരിചയമുള്ളത് നമ്മൾ മുതിർന്നവർക്കാണ്. ഇപ്പോഴിതാ ഡോറയുടെയും ബുജിയുടെയും പ്രയാണം ഹോളിവുഡ് സിനിമയായിരിക്കുകയാണ്. ഡോറ ആന്‍ഡ് ദ് ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ പുറത്തിറങ്ങി.
കാർട്ടൂണിൽ നാം കണ്ടുപരിചയിച്ച ഏഴുവയസ്സുകാരിയുടെ രൂപത്തിൽ നിന്നും മാറി കൗമാരകാലത്തെത്തുന്ന ഡോറയുടെ സാഹസിക കഥയാണ് ചിത്രം പറയുന്നത്. ഇസബീല മോനേറാണ് ചിത്രത്തില്‍ ഡോറ ആയി വേഷമിടുന്നത്. ചിത്രത്തില്‍ മൈക്കല്‍ പെന, ഇവ ലോങ്ങോറിയ, ഡാനി ട്രെജോ എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. ജയിംസ് ബോബിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക