ചൂടു ചായ ഊതി ഊതി കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. പലര്‍ക്കും അതൊരു രസമാണ്. മഴപെയ്യുമ്പോള്‍ മിക്കവരും ആഗ്രഹിക്കുന്നതും ഊതികുടിക്കാന്‍ ഒരു ചൂടുചായ കിട്ടിയിരുന്നെങ്കില്‍ എന്നുതന്നെയാകും. അല്ലേ..? എന്നാല്‍ അതത്ര നല്ല ഏര്‍പ്പാടല്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത രണ്ടിരട്ടിയാണത്രേ.
ചൂടുചായ കുടിച്ചില്ലെങ്കില്‍ ഒരുന്മേഷം കിട്ടില്ലെന്ന് പറയുന്നവര്‍ക്കുള്ള താക്കീതാണിത്. ആമാശയത്തേയും തൊണ്ടയേയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. ഉള്ളിലെത്തുന്നത് അളവില്‍ കൂടുതല്‍ ചൂടുള്ള ഏതു പാനീയമാണെങ്കിലും അത് അന്നനാളത്തിന് അപകടമാണ്. നന്നായി ചൂടായ കോഫി, ചായ എന്നിങ്ങനെയുള്ള ഏത് പാനീയവുമാകട്ടെ, അന്നനാളത്തെ ദോഷകരമായി ബാധിക്കും.
പറഞ്ഞുവന്നത് ചായയോ മറ്റ് പാനീയങ്ങളോ കുടിക്കരുതെന്നോ പാടെ ഉപേക്ഷിക്കണമെന്നോ അല്ല, ഒരല്പം തണുപ്പിച്ച ശേഷം കുടിക്കുന്നതായിരിക്കും നല്ലത്. ദോഷകരമായ അവസ്ഥ ഒഴിവാക്കാനുള്ള പ്രതിവിധി അതുമാത്രമാണ്.
തൊണ്ണൂറു ഡിഗ്രിയില്‍ കൂടുതലുള്ള 700 മില്ലിലിറ്റര്‍ കാപ്പിയോ ചായയോ സ്ഥിരം കുടിക്കുന്നവര്‍ക്ക് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത തൊണ്ണൂറുശതമാനം ആണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി 50,045 ആളുകള്‍ക്കിടയിലാണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തിയത്. 45നും 75 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തിനു വിധേയരാക്കിയത്. ഇന്ത്യയില്‍ കാന്‍സര്‍ മരണങ്ങളില്‍ അന്നനാളകാന്‍സറിന് ആറാംസ്ഥാനമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലെത്തുമ്പോഴാണ് പ്രശ്നം. ഇത് നമ്മളൊന്ന് ശ്രദ്ധിച്ചാല്‍ തരണം ചെയ്യാവുന്നതേ ഉള്ളു. ചായയോ കോഫിയോ മറ്റു പാനീയങ്ങളോ എന്തു വേണമെങ്കിലും കുടിച്ചോളൂ, ഒരല്പം തണുപ്പിച്ചതിനു ശേഷം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക