വിവാഹശേഷം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് തെന്നിന്ത്യൻ താരം സമന്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോള്‍. യു ടേണ്‍ മുതലിങ്ങോട്ട് ഓരോ ചിത്രങ്ങളിലും സമാന്ത പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്.
മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി സമാന്തയുടെ റിലീസ്. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സമാന്തയുടെ കഥാപാത്രമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്ബരപ്പിയ്ക്കുന്നത്.റാവു രമേഷും രാജേന്ദ്ര പ്രസാദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
ഇതില്‍ റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണത്രെ സമന്ത ചിത്രത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക