സംസ്ഥാനത്ത് സൂര്യഘാത മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി. അതികഠിനമായ ചൂട് തുടരുമെന്നാണ് അറിയിപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്കിയ വിവരം.
ചൂടിന്റെ തീവ്രതയുടെ തോത് ഉയര്‍ന്നേക്കും. സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ വേനലവധി ക്ലാസുകള്‍ ഒഴിവാക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
വരള്‍ച്ച, പകര്‍ച്ചവ്യാധികള്‍ എന്നിവ നേരിടാനുള്ള കര്‍മ്മ സമിതികള്‍ തയ്യാറായിട്ടുണ്ട്. നിര്‍ജലീകരണ സാധ്യതയുള്ളതാനാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക