ലാന്‍ഡ് റോവര്‍ നിരയിലെ ആഡംബരം നിറഞ്ഞ വാഹനമായ റേഞ്ച് റോവര്‍ വോഗ് സ്വന്തമാക്കി ബോളിവുഡിന്റെ സൂപ്പര്‍ നായകന് സഞ്ജയ് ദത്ത്. ബിഎംഡബ്ല്യു, ഔഡി, ഫെറാരി, റോള്‍സ് റോയ്സ് തുടങ്ങി ആഡംബര കാറുകളുടെ വലിയ നിരതന്നെ ദത്തിന്റെ ഗാരേജിലുണ്ട്. അതിലേക്കാണ് റോവര്‍ വോഗും എത്തുന്നത്.
റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനങ്ങളാണ്. ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനമാണ് റേഞ്ച് റോവര്‍ വോഗ്.
അടുത്തിടെ നടി കത്രീന കൈഫ് ഈ വാഹനം സ്വന്തമാക്കിയിരുന്നു. ഷാരൂഖ് ഖാന്, ആലിയ ഭട്ട്, സല്മാന് ഖാന്, ശില്പാ ഷെട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം റേഞ്ച് റോവര്‍ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. 335 ബിഎച്ച്പി കരുത്തുള്ള 3 ലിറ്റര്‍ പെട്രോള്‍, 255 ബിഎച്ച്പി കരുത്തുള്ള 3 ലിറ്റര്‍ ഡീസല്‍, 335 ബിഎച്ച്പി കരുത്തുള്ള 4.4 ലിറ്റര്‍ ഡീസല്‍, 503 ലിറ്റര്‍ കരുത്തുള്ള 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ വോഗിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക