ഒഡീഷ: ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയില്‍ ദുര്മന്ത്രംവാദം പരീക്ഷിച്ചു. ഒഡീഷയിലെ പുരിയില്‍ ഡിസ്ട്രിക്ട് ആശപപത്രിയിലാണ് സംഭവം. മാനസികനിലയില്‍ പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്തെ പ്രസിദ്ധനായ മന്ത്രവാദി ചികിത്സക്കായി ആശുപത്രിയിലെത്തിയിരുന്നെന്നും ഇതറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ അയാളെ കാണുകയും ഇയാളുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയില്‍ മന്ത്രവാദം പരീക്ഷിക്കുകയുമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇയാള്‍ ദുര്‍മന്ത്രവാദം നടത്തുന്ന വിവരം ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പുരി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാമചന്ദ്ര റൗത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക