ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്തതോടെ അമേരിക്കൻ പോപ്പ് ഗായകനായ നിക്ക് ജൊനാസ് ഇന്ത്യയുടെ മരുമകനായി മാറിയിരിക്കുയാണ്. മാസങ്ങൾക്ക് മുൻപ് വിവാഹം നടന്ന ഇരുവരും വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ പുറത്തു വന്നിരുന്നു. എന്നാലിപ്പോൾ അറ്റ്ലാൻഡയിൽ വച്ച് നടന്ന നിക്കിന്റെ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് പ്രിയങ്ക പങ്കുവച്ച ലൈവ് വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. പരിപാടിക്കിടെ അപ്രതീക്ഷിതമായി ഒരു ആരാധിക തന്റെ അടിവസ്ത്രം ഊറി നിക്കിന് നേരെ എറിഞ്ഞു. ഇത് ഒരു മടിയും കൂടാതെ എടുത്ത് നിക്കിന് കൈമാറുന്ന പ്രിയങ്കയെയും വിഡിയോയിൽ കാണാം.
ജൊനാസ് സഹോദരന്മാരുടെ സംഗീതപരിപാടി കാണാൻ ആദ്യമായാണ് പ്രിയങ്ക എത്തിയത്, ഇവരോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക