പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ആലോചിക്കുന്നു. സുരേന്ദ്രന് സമര്‍പ്പിച്ച പത്രികയില്‍ 20 കേസുകളുടെ വിശദാംശങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ 20 അല്ല, 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഇക്കാരണത്താല്‍ വീണ്ടും പത്രിക സമര്‍പ്പിക്കാന്‍ ആലോചിക്കുകയാണ് സുരേന്ദ്രന്.
ഏപ്രില്‍ നാലിനാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. അതുകൊണ്ടുതന്നെ പത്രിക തള്ളാനുള്ള സാധ്യതയുമുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരേസമയം കേസെടുത്തിട്ടുണ്ട്. കേസുകള്‍ ഏറെയും പുറത്തുവന്നത് ഇന്നലെയാണെന്നാണ് സുരേന്ദ്രന് പറഞ്ഞത്. അറിയാവുന്ന കേസുകളുടെ വിവരമാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക