തുടര്‍ച്ചയായ അഞ്ചാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ റാവല്‍ക്കോട്ടില്‍ ഉള്‍പ്പെടെയാണ് ആക്രമണം നടന്നത്. നിയന്ത്രണരേഖക്ക് സമീപം ഏഴു പാകിസ്ഥാന് പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. ഇന്ത്യന്‍ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പാകിസ്ഥാന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പുറത്തുവിട്ട വിവരം.
ചൊവ്വാഴ്ചയാണ് യാതൊരു പ്രകോപനവുമില്ലാതെ നൗഷേര മേഖലയില്‍ പാക്സൈന്യം ഷെല്ലിങ്ങ് നടത്തിയത്. തുടര്‍ന്ന് വൈകിട്ടും പൂഞ്ചിലെ ഷഹ്പൂര്‍, കോര്നി മേഖലകളില്‍ ഷെല്ലാക്രമണവും വെടിവെയ്പ്പും ഉണ്ടായതോടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക