തന്റെ പേരിലുള്ള കേസുകളുടെ പുതുക്കിയ വിഭവരങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ വീണ്ടും നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. ആദ്യം നൽകിയ പത്രികയിൽ തന്റെ പേരിൽ 20 കേസുകളുണ്ടെന്നായിരുന്നു സുരേന്ദ്രൻ സാക്ഷ്യപ്പെടുത്തിയിരുന്നത്. എന്നാൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സുരേന്ദ്രൻ പുതിയ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ശബരിമല ഹര്‍ത്താലും പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തനിക്കെതിരെ കള്ളക്കേസുമായി സര്‍ക്കാര്‍ രംഗത്തു വരികയാണെന്ന് സുരേന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക