മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദിയിൽ വനിതയുൾപ്പടെയുള്ള നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി. ജിദ്ദയിൽ വച്ചാണ് നാല് പേരുടെയും വധശിക്ഷ നടപ്പിലാക്കിയത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ശേഷം ജനറൽ കോടതി പുറപ്പെടുവിപ്പിച്ച വിധി അപ്പീൽ കോടതിയും ശരി വച്ചതോടെയാണ് നാലുപേരുടേയും ശിക്ഷനടപ്പിലാക്കിയത്.
വധിക്കപ്പെട്ട നാല് പേരിൽ വനിത നൈജീരിയൻ സ്വദേശിയും ഒരാൾ പാകിസ്ഥാൻ സ്വദേശിയും മറ്റു രണ്ടുപേർ യമെൻ സ്വദേശിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക