തിരുവനന്തപുരം ഉദിയൻകുളങ്ങരയ്ക്ക് സമീപമുള്ള എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ച നിലയിൽ. തോട്ടിന്കരയിലെ 106-ാം നമ്പർ ബൂത്തിലെ കമ്മിറ്റി ഓഫീസാണ് കത്തിയമർന്ന നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
സംഭവത്തിന് പിന്നിൽ ബിജെപിയാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ ഇലക്ഷന് കമ്മിറ്റി ഓഫീസും കത്തി നശിച്ചിരുന്നു.
ഇവിടെ അടുക്കിവെച്ചിരുന്ന പതിനേഴോളം കസേരകൾ തീപിടിത്തത്തില്‍ പൂര്‍ണമായി കത്തി നശിച്ചു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ഗൂഢാലോചനയുള്ളതായി എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക