എ.ആര് മുരുഗദോസ്- രജനികാന്ത് എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമെത്തുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. 10 ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമക്കായുള്ള ഫോട്ടോ ഷൂട്ട് സംവിധായകന് തുടങ്ങിക്കഴിഞ്ഞു.
അതേസമയം മലയാളി താരം നിവേദ തോമസും ചിത്രത്തില്‍ ഉണ്ടെന്നാണ് പുതിയ വിവരം. രജനികാന്തിന്റെ മകളായിട്ടായിരിക്കും നിവേദ എത്തുന്നതെന്നാണ് സൂചന. ഇരട്ട വേഷങ്ങളിലാണ് ചിത്രത്തില്‍ രജനികാന്ത് എത്തുക. താരസുന്ദരി നയന്‍താരയാണ് സ്റ്റൈല്‍ മന്നന്റെ നായിക. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എ.ആര് മുരുഗദോസ് ചിത്രം സര്‍ക്കാര്‍ വലിയ വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക