പുതിയ ചുവടുവെപ്പുമായി മില്‍മ. ശ്രീകണ്ഠപുരത്തെ മില്‍മ മലയോര ഡെയറിയില്‍ മിൽമയുടെ പുതിയ സംരംഭത്തിന് വഴി തുറക്കുന്നത്. ആറ് മാസം വരെ കേട് കൂടാതെ ലോംഗ് ലൈഫ് പാല് വിപണിയിലെത്തിക്കാനാണ് മിൽമയുടെ പുതിയ പദ്ധതി.
സാധാരണ മില്‍മ പാല് പൂര്‍ണമായും ശുദ്ധീകരിച്ച് അണുവിമുക്തമാക്കിയതാണ് എങ്കിലും തണുപ്പിച്ച് സൂക്ഷിക്കാതിരുന്നാല്‍ എട്ട് മണിക്കൂറിന് ശേഷം പാല് ഉപയോഗശൂന്യമാകും. അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ പ്രക്രിയ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന പാല് ഇതിന് പരിഹാരമാകും.കേരളത്തിലെ മില്‍മയുടെ ആദ്യത്തെ അള്‍ട്ര ഹൈ ടെമ്പറേച്ചര്‍ സംസ്കരണ പ്ലാന്റാണ് ഇത്. 500 മില്ലി ലിറ്ററിന് 23 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക