വേനല്‍ക്കാലമായതുകൊണ്ടു തന്നെ തണുത്ത ഭക്ഷണപാദാര്‍ഥങ്ങള്‍ കഴിക്കുന്നവരാകും മിക്കവരും. വേനല്‍ക്കാലത്ത് ഐസ്ക്രീമായിരിക്കും മിക്കവരും കൂടുതല്‍ കഴിക്കുന്നത്. അല്ലെങ്കില്‍ തണുത്ത ജ്യൂസോ സോഫ്റ്റ് ഡ്രിംഗ്സോ. എന്നാല്‍ തണുത്ത പദാര്‍ഥങ്ങള്‍ ശരീരത്തിനകത്ത് ചെയ്യുന്നതെന്താണെന്ന് അറിയാമോ..
ശരീരത്തിനു യോജിച്ച താപനില നിലനിര്‍ത്തുന്ന തെര്‍മോ റെഗുലേഷന് എന്ന പ്രക്രിയയെ കുറിച്ചറിഞ്ഞാലേ തണുത്ത പാനീയങ്ങള്‍ ശരീരത്തിനകത്ത് എന്തു ചെയ്യുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. പുറത്ത് ചൂടുകൂടാത്ത സമയത്തും ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശരീരം ചൂട് ഉത്പാദിപ്പിക്കുന്നുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ വിഘടിച്ച് കോശങ്ങളിലേക്ക് ആഗിരണം ചെയ്യുന്ന സമയത്താണ് ചൂടുണ്ടാകുന്നത്. താല്കാലികമായി തോന്നുന്ന തണുപ്പ് ഐസ്ക്രീമിലെ പോഷകങ്ങള്‍ ഊര്‍ജമായി മാറുന്ന പ്രക്രിയയില്‍ ഇല്ലാതാകുന്നു. കൂടുതല്‍ കലോറിയുള്ള ഐസ്ക്രീം പോലുള്ള പദാര്‍ഥങ്ങള്‍ ദഹിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ശരീരത്തിലെ ചൂട് വര്‍ധിക്കുകയാണ് ചെയ്യുന്നത്.
തണുത്ത പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ അവയുടെ കലോറി അനുസരിച്ചാകും താല്ക്കാലികമായ തണുപ്പ് അതുണ്ടാക്കുന്ന ചൂടിനെ അതിജീവിക്കുമോ എന്ന് നിശ്ചയിക്കുക. കലോറി കൂടുതലുള്ളവ ചൂട് കൂട്ടുമെന്നാണ് ചുരുക്കം. എന്നാല്‍ കൂടുതല്‍ അളവില്‍ തണുപ്പുള്ള ശുദ്ധജലം കൂടിക്കുമ്പോള്‍ മെച്ചമുണ്ട്. കാരണം, അതു രക്തചംക്രമണത്തെ മന്ദഗതിയിലാക്കുന്നു. അതുവഴി ചൂടു മറ്റിടത്തേക്ക് പകരുന്നത് സാവധാനമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക