Home LATEST NEWS സ്‌നാപ് ചാറ്റില്‍ ഇനി മുതല്‍ നാല് പ്രാദേശിക ഭാഷകള്‍ ആസ്വദിക്കാം

സ്‌നാപ് ചാറ്റില്‍ ഇനി മുതല്‍ നാല് പ്രാദേശിക ഭാഷകള്‍ ആസ്വദിക്കാം

ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നി ഭാഷകളാണ് സ്നാപ്ചാറ്റ് ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രാദേശികമായ ഉള്ളടക്കം നല്‍കാന്‍ ആവിഷ്‌കരിച്ച ‘ഡിസ്‌കവര്‍ ഇന്‍ ഇന്ത്യ’ എന്ന പദ്ധതി പ്രകാരമാണ് സ്‌നാപ്ചാറ്റിലെ പുതിയ അപ്‌ഡേറ്റ്.


ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഇത്‌ ലഭ്യാമാകു. ഗൂഗിളിന്റെ പ്ലേ-സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിളിന്റെ അപ്ലിക്കേഷന്‍ സ്റ്റോര്‍ സന്ദര്‍ശിച്ച്‌ അപ്ലിക്കേഷന്‍ പേജിലെ അപ്‌ഡേറ്റ് ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് ഈ പുതിയ സേവനം ഉപയോഗിക്കാം.സ്നാപ്ചാറ്റിന് 2019 ജനവരി വരെ ഇന്ത്യയില്‍ 11.15 മില്ല്യന്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ്‌ അനലിറ്റിക്‌സ് പ്ലാറ്റഫോമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ട്.

Also Read :   റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാന്‍; ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകൻ റാഫി; ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചെന്ന് ക്രൈംബ്രാഞ്ച്