കാര്‍ ഇടിച്ച് പരിക്കേറ്റ അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം പരിശീലകന് ലയണല്‍ സ്കലോണി ആശുപത്രിവിട്ടു. ചൊവ്വാഴ്ചയാണ് അദ്ദേഹം ആശുപത്രിവിട്ടത്. സ്പെയിനിലെ ബെലറിക്ക ദ്വീപിലൂടെ സ്കലോണി സൈക്കിളിൽ സഞ്ചരിക്കവേ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കലോണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ എസ്പാസ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക