വേനല്‍ക്കാലത്ത് കടുത്ത ചൂടില്‍ ബൈക്കോടിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഹെല്‍മറ്റ് ധരിക്കുന്നതിനു മുന്‍പ് ഒരു തുണികൊണ്ട് തല നന്നായി മൂടുക. ഇതിനുശേഷം ഹെല്‍മറ്റ് ധരിച്ചാല്‍ വിയര്‍പ്പും ചൂടും തലയില്‍ തങ്ങി നില്‍ക്കാനിട വരില്ല. മുടി കൊഴിയാതിരിക്കാനും ഇതു സഹായിക്കും. പക്ഷെ ദിവസവും ആ തുണി കഴുകി ഉണക്കി വേണം ഉപയോഗിക്കാന്‍.
വെയിലത്ത് ബൈക്ക് ഓടിക്കുന്നവരുടെ കൈകള്‍ കരുവാളിക്കുന്നത് സാധാരണയാണ്. ഇതൊഴിവാക്കുന്നതിനായി ഇളം നിറത്തിലുള്ള പ്രൊട്ടക്ഷന്‍ ഗ്ലൗസുകള്‍ ധരിക്കുക. കണ്ണിനു ചൂടേല്ക്കാതിരിക്കാനായി സണ്‍ഗ്ലാസ് ഉപയോഗിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക