അമിത വണ്ണം, പൊണ്ണത്തടി മിക്കവരെയും നല്ല രീതിയിൽ അലട്ടുന്ന പ്രശ്നമാണ്. ഇതിനായി ജിമ്മിൽ പോകുന്നവരും ഡയറ്റ് ചെയ്യുന്നവരും നിരവധിയാണ്. പക്ഷെ ക്രമമായ ഭക്ഷണ രീതിയല്ലെങ്കിലും പൊണ്ണത്തടി വരാൻ സാധ്യതയാണ്. എന്നാൽ ഇതിനായി ഡയറ്റ് ചെയ്യുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ചെറിയ അളവില്‍ ഭക്ഷണം..
ഭാരം കുറയ്ക്കാന്‍ അനുയോജ്യം ചെറിയ അളവില്‍ പല തവണ കഴിക്കുന്നതാണ്. ഇങ്ങനെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയുള്ളൂ.
ക്യത്യസമയത്ത് ഭക്ഷണം…
ക്രമമായ ഭക്ഷണരീതി. പ്രാതല്‍ മുടക്കരുത്. രാത്രി ഭക്ഷണം വെെകി കഴിക്കുന്ന ശീലം നിര്‍ത്തുക. കഴിവതും രാത്രി 8 മണിക്ക് മുന്‍പേ കഴിക്കുക. രാത്രി സമയങ്ങളില്‍ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
കൊഴുപ്പും അന്നജവും മധുരവും കുറയ്ക്കാം…
ഭാരം കുറയ്ക്കാന്‍ കൊഴുപ്പും അന്നജവും മധുരവും കുറഞ്ഞ ഭക്ഷണമാണ് അനുയോജ്യം. കാര്‍ബോഹെെഡ്രേറ്റ് അളവ് കുറയുമ്പോൾ ശരീരത്തിലെത്തുന്ന കാലറി കുറയും.
മധുരം ഒഴിവാക്കാം…
മധുരത്തില്‍ വളരെയധികം കാലറിയുണ്ട്. മധുരം നിയന്ത്രിക്കാതെ ഡയറ്റിങ് ഫലപ്രദമാവുകയില്ല. സ്വീറ്റ്സ്, ചോക്ലേറ്റ്, ഐസ്ക്രീം പോലുള്ളവ കൂടുതല്‍ തടി ഉണ്ടാക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക