Home LATEST NEWS ആദ്യപകുതി കഴിയുന്നതിന് മുൻപേ രാജയുടെ എൻട്രിയും സണ്ണിയുടെ പാട്ടും സോഷ്യൽ മീഡിയയിൽ ലീക്കായി

ആദ്യപകുതി കഴിയുന്നതിന് മുൻപേ രാജയുടെ എൻട്രിയും സണ്ണിയുടെ പാട്ടും സോഷ്യൽ മീഡിയയിൽ ലീക്കായി

ആരാധകർ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മധുരരാജാ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യപകുതി കഴിയുന്നതിന് മുൻപ് തന്നെ രാജയുടെ എൻട്രിയും സണ്ണി ലിയോണിന്റെ ഗാനവും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറൽ ആയിരിക്കുയാണ്.

ഇത്തരത്തിലുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കണമെന്ന് അനോണിയറ പ്രവർത്തകരും ഫാൻസുകാരും നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ചിത്രം ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ അത് പ്രചരിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ ചിത്രം ഡി പി ആക്കിയവരാണ് കൂടുതൽ ഇത് പ്രചരിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ആഴ്ചയിൽ തിയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ക്ലൈമാക്സ് അടക്കമുള്ള പ്രധാനരംഗങ്ങൾ ടിക്ടോക് പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താരാരാധന കാരണമുള്ള ആവേശത്തിലും പലരും ഇത്തരം രംഗങ്ങൾ ഷൂട്ട് ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസുകളും മറ്റും ആക്കുന്നുമുണ്ട്.

രാജയുടെ എന്‍‌ട്രിക്ക് പുറമേ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങളും വീഡിയോകളും ചിലര്‍ പ്രചരിപ്പിച്ച്‌ തുടങ്ങി. പലയിടങ്ങളിലും ഷോ പൂര്‍ത്തിയാവുന്നതേയുള്ളൂ, അതിനിടയിലാണ് ഇത്തരത്തില്‍ സുപ്രധാന രംഗങ്ങളും ലീക്കായിട്ടുള്ളത്.

Also Read :   സമം; ജില്ലാതല ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു