തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ മുഖത്തടിച്ചു നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു.ആൾക്കൂട്ടത്തിനിടയിലൂടെ കടന്നു പോകുന്നതിനിടയിൽ ഖുശ്ബുവിനുനേരെ മോശമായി പെരുമാറുകയായിരുന്നു.
ബെംഗളൂരു സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥി റിസ്വാൻ അർഷാദിനുവേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് സംഭവം. തിരക്കിനിടയിൽ യുവാവ് ഖുശ്ബുവിന്റെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. തുടർന്ന് ഖുശ്ബു തിരിഞ്ഞുവന്ന് ഇയാളുടെ മുഖത്തടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക