ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ച് ശബരിമല കര്‍മ്മസമിതി. തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല ചര്‍ച്ച ചെയ്യുമെന്നും പെരുമാറ്റച്ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്നും കര്‍മ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ ലക്ഷ്മണ രേഖയുണ്ടെന്നും അത് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്കി.
ശബരിമല വിഷയം തെരഞ്ഞെടുപ്പിലുന്നയിക്കുന്നതിന് എതിരെ നേരത്തെ തന്നെ ഇലക്ഷന് കമ്മീഷന് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ശബരിമല കര്‍മ്മ സമിതി നേതൃത്വത്തിന്റേത്. കര്‍മ്മസമിതി വിതരണം ചെയ്ത ലഘുലേഖകളുടെയും പരസ്യബോര്ഡുകളുടെയും ഉള്ളടക്കം പരിശോധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക