മക്ബൂൽ സൽമാൻ, മണിക്കുട്ടൻ, സംവിധായകൻ സുജിത്ത് നായർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാർജാപള്ളിയും എന്ന സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു.
പത്മനാഭാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.കെ ഷിജു(മിനി) നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അരുൺ കായംകുളം, ഹരി, സുരജ് സുകുമാർ നായരും ചേർന്നാണ്. സുജിത്ത്, മണിക്കുട്ടന്, മക്ക്ബൂല്‍ സല്മാൻ എന്നിവർക്ക് പുറമെ അനീഷ് ഗോപാൽ, വിനീത് വിശ്വൻ (അങ്കമാലി ഡയറീസ്), ജോമോൻ ജോഷി, രാജ്കുമാർ, ശശി കലിംഗ, ആർ.ജെ ഫിറോസ്, മാമുകോയ , അനിഷ് റഹ്മാൻ തുടങ്ങി ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബാക്കി താരനിർണയം നടന്നു വരുന്നു.
അനാമിക മൻവാ തുടങ്ങി ഒട്ടേറെ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സൂരജ് സ്ക്രീൻ ടച് കേരള ഷോർട് ഫിലിം പ്രീമിയർ ലീഗിലെ പ്രഥമ സീസണിലെ മികച്ച സംവിധായകനായിരുന്നു . ചിത്രത്തിന്റ ഛായാഗ്രഹണം അരുൺ ടി ശശി , സംഗീത സംവിധാനം പ്രശാന്ത് മോഹനൻ, വരികൾ ഡെന്നീസ് ജോസഫ് ഡിസൈൻസ് പ്രതീഷ് കലഞ്ഞൂര്‍.
തിരുനന്തപുരത്തുള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെയും ഒരു കൊച്ചു ഡോണിന്റെയും കഥ ഒരു കോമഡി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞു . തിരുവനന്തപുരം, ചെങ്കോട്ട എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റ പ്രീ പ്രൊഡക്ഷൻ ജോലികളും താരനിർണ്ണയവും പുരോഗമിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക