ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ തന്നെ പ്രിയതാരമായി മാറിയ പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ ആദ്യചിത്രം പോസ്റ്റ് ചെയ്തു. ബാഹുബലിയിലെ തന്നെ വാളുകൾ കുറുകെ പിടിച്ചു നിൽക്കുന്ന ചിത്രമാണ് താരം ആദ്യമായി പോസ്റ്റ് ചെയ്തത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോസ്റ്റിന് രണ്ടുലക്ഷത്തിഎൺപത്തിനായിരത്തിൽപ്പരം ലൈക്കുകളാണ് ലഭിച്ചത്. കഴിഞ്ഞ ആഴ്ച ഇൻസ്റ്റാഗ്രാമിൽ ജോയിന്റ് ചെയ്ത പ്രഭാസിന് ഇതിനോടകം തന്നെ എട്ടു ലക്ഷത്തോളം ഫോളോവേഴ്സ് ആയിക്കഴിഞ്ഞു. വളരെ വലിയ സമയമെടുത്താണ് പലതാരങ്ങളും ഇത്തരത്തിലൊരു ഫാൻ ഫോള്ളോവിങ് ഉണ്ടാക്കിയെടുക്കുന്നത്.
ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം സഹോ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളികളുടെ പ്രിയനടൻ ലാലും ചിത്രത്തിൽ പ്രഭാസിനൊപ്പം വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക