പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ പറ്റി സൂചന നൽകി സംവിധായകൻ പൃഥ്വിരാജ്. അവസാനം വെറും തുടക്കം മാത്രമാണെന്ന ടൈറ്റിലോടെ സിനിമയിലെ അവസാനത്തെ കാരക്ടർ പോസ്റ്റർ പുറത്തു വിട്ടു. എബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. ഇതോടു കൂടി ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. ഇതിനിടെ തിരക്കഥാകൃത്ത് മുരളീഗോപി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം മറ്റൊരു ചർച്ചയിലേക്ക് കൂടി വഴിതെളിയിച്ചിരിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളിയും എബ്രഹാം ഖുറേഷിയും രണ്ടു കഥാപാത്രങ്ങളാണോ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ സംശയം.
ഏതായാലും ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഡബിൾ റോളിൽ എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക