തമിഴ്നാട് രാഷ്ട്രീയത്തില്‍ തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്ന് നടന് രജനീകാന്ത്. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും മത്സരിക്കാന്‍ തയ്യാറാണ്. മേയ് 23നു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സൂപ്പര്‍താരം.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെക്കു തിരിച്ചടിയേറ്റാല്‍ മന്ത്രിസഭ താഴെ വീഴും. അങ്ങനെയെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിനാണ് താന്‍ തയ്യാറാണെന്ന് രജനീകാന്ത് വ്യക്തമാക്കിയത്.
2017ലായിരുന്നു താരത്തിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ലോക്സഭയിലേക്കു മത്സരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 2021ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38 മണ്ഡലങ്ങളിലും നടനും സംവിധായകനുമായ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക